ആധാര്‍ കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന്; ആറ് പദ്ധതികള്‍ക്കു കൂടി ഉപയോഗിക്കാന്‍ അനുമതി; ആധാര്‍ നിര്‍ബന്ധമാക്കില്ല

ദില്ലി: ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയുടെ ഇടക്കാല വിധി. ആധാര്‍ ആറ് പദ്ധതികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ആധാര്‍ നിര്‍ബന്ധമല്ല. പ്രധാന്‍ മന്ത്രി ജന്‍ ധന്‍യോജന, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എല്‍പിജി സബ്‌സിഡി തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News