ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കണ്ടവരുടെ എണ്ണം വെളിപ്പെടുത്തുന്ന ബഗ്; തങ്ങളറിയാതെ വന്ന സംവിധാനം ഒഴിവാക്കാന്‍ സുക്കര്‍ ബ്രിഗേഡിന്റെ കഠിനപ്രയത്‌നം

ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ക്കെല്ലാം അറിയാന്‍ ആഗ്രഹമുണ്ടാകും തങ്ങളുടെ പോസ്റ്റുകള്‍ എത്രപേര്‍ കണ്ടിരിക്കുമെന്ന്. ഇഷ്ടപ്പെട്ടവര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ചെയ്യുന്നതിന്റെ കണക്കു മാത്രമേ തരാന്‍ സുക്കര്‍ബര്‍ഗ് ഇത്ര കാലം തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ചില വിരുതന്‍മാര്‍ സുക്കര്‍ബര്‍ഗിനും സംഘത്തിനും എട്ടിന്റെ പണി കൊടുത്തു. ഫേസ്ബുക്കില്‍ കടത്തിവിട്ട ഒരു വൈറസ് ഓരോരുത്തരുടെയും പോസ്റ്റുകളുടെ വ്യൂ കൗണ്ട് വ്യക്തമാക്കി. ഈ സംവിധാനം പേജുകളില്‍ മാത്രമായി ഒതുക്കിയിരുന്ന ഫേസ്ബുക്ക് ഇപ്പോള്‍  വൈറസിനെ തൂത്തെറിയാനുള്ള കടുത്ത ശ്രമത്തിലാണ്.

ഫേസ്ബുക്കിന്റെ മൊബൈല്‍ സൈറ്റില്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളില്‍ മാത്രമാണ് വ്യൂകൗണ്ട് കാണാന്‍ കഴിയുന്നത്. ഡെസ്‌ക് ടോപ്പ് സൈറ്റിലും ഒഫീഷ്യല്‍ ആപ്പിലും ഇതു ലഭ്യവുമല്ല. ഇത്തരത്തില്‍ ബഗ് പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു പരിഹരിക്കാനുള്ള ശ്രമം ഫേസ്ബുക്ക് സാങ്കേതിക വിഭാഗം ആരംഭിച്ചു.

ഇത്തരത്തില്‍ ലഭിക്കുന്ന കൗണ്ട് കൃത്യമാണോ എന്ന കാര്യം വ്യക്തമല്ല. ഇത്തരത്തില്‍ സംവിധാനം ഫേസ്ബുക്കില്‍ ഏര്‍പ്പെടുത്താന്‍ ഇതുവരെ ഫേസ്ബുക്ക് ആലോചിച്ചിട്ടില്ല. ഒരു പോസ്റ്റ് ഒരു ഫേസ്ബുക്ക് അക്കൗണ്ടുടമ ഇട്ടാല്‍ അത് ഫ്രണ്ട്‌ലിസ്റ്റിലെ 35 ശതമാനം പേരിലേക്കു മാത്രമേ ശരാശരി എത്തുന്നുള്ളൂവെന്നാണ് ഏകദേശ കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News