ഗോവയ്ക്ക് രണ്ടാം ജയം; ഹോം ഗ്രൗണ്ടിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തോല്‍വി

ഗുവാഹത്തി: ഐഎസ്എല്‍ ഫുട്‌ബോളില്‍ ഗോവ എഫ്‌സിയ്ക്ക് രണ്ടാം ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ പരാജയപ്പെടുത്തിയത്. ജോനാഥന്‍, റെയ്‌നാള്‍ഡോ, മന്ദര്‍റാവു ദേശായ് എന്നിവരാണ് ഗോള്‍ നേടിയത്. ഡാഡ്‌സിയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഏകഗോള്‍ നേടിയത്.

നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഹോം ഗ്രൗമ്ടിന്റെ ആനുകൂല്യം മുതലാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്.

ആദ്യ എവേ മാച്ചില്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ. ചെന്നെയിന്‍ എഫ്‌സിയില്‍ നിന്ന് നേരിട്ട വന്‍ തോല്‍വിയില്‍ നിന്ന് കരകയറാനും ജയത്തോടെ ഗോവയ്ക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News