ജോണ്‍ അബ്രഹാം ആശുപത്രിയില്‍; ഫോഴ്‌സ് ടുവിന്റെ ഷൂട്ടിംഗിനിടെ കാല്‍മുട്ടിന് പരുക്ക്

ബോളിവുഡ് താരം ജോണ്‍ അബ്രഹാമിന് ഷൂട്ടിംഗിനിടയില്‍ കാല്‍മുട്ടിന് പരുക്ക്. ആക്ഷന്‍ രംഗം അഭിനയിക്കുന്നതിനിടെയാണ് പരുക്കേറ്റത്. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ഫോഴ്‌സ് ടുവിന്‍രെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്. പരുക്കിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരുക്കേറ്റയിടത്ത് കെട്ടിനിന്ന രക്തം മാറ്റി. ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ജോണ്‍ അബ്രഹാമിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക് വരികയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ആരോഗ്യനില സംബന്ധിച്ച വിവരം താരം പുറം ലോകത്തെ അറിയിച്ചത്. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ ജോണ്‍ അബ്രഹാം താന്‍ സുഖപ്പെട്ടുവരുന്നതായി ആരാധകരെ അറിയിച്ചു. ഫോഴ്‌സ് ടുവിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ഉടന്‍ തിരിച്ചുവരാനാകുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു.

ജോണ്‍ അബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Thank you for all the well wishes! Getting better every day and will be back to the set soon hopefully!

Posted by John Abraham on Wednesday, October 14, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News