മലബാറിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു; മട്ടന്നൂർ സ്വദേശി വിജേഷിന്റെ ഹൃദയം സ്വീകരിക്കുന്നത് ഷംസുദീൻ

കോഴിക്കോട്: മലബാറിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടക്കമായി. വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച മട്ടന്നൂർ സ്വദേശി വിജേഷിന്റെ ഹൃദയം, മഞ്ചേരി മുള്ളംപാറ കള്ളാടിത്തൊടി കെ.ടി ഷംസുദീനാണ്(54) സ്വീകരിക്കുന്നത്. കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ഹൃദയം കോഴിക്കോട്ടേക്ക് എത്തിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മട്ടന്നൂർ വട്ടപ്പറമ്പിലെ കശുമാവിൻ തോട്ടത്തിൽ വച്ചാണ് വിജേഷിന് അബദ്ധത്തിൽ വെടിയേറ്റത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

തുടർന്ന് അവയവങ്ങൾ ദാനം ചെയ്യുന്ന വിവരം ആശുപത്രി അധികൃതർ വഴി സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി അധികൃതരെ അറിയിച്ചു. തുടർന്ന് കോഴിക്കോട് തൊണ്ടയാട് മെട്രോ ഇന്റർനാഷണൽ കാർഡിയാക് സെന്ററിന് ഹൃദയം കൈമാറാൻ തീരുമാനിക്കുകയായിരുന്നു. വിജേഷിന്റെ കണ്ണുകളും വൃക്കയും കരളും ദാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News