അഴിമതി ആരോപണങ്ങൾ നാണക്കേടായി; ഫിഫ നിയന്ത്രിച്ചിരുന്ന ചിലരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പെലെ

ദില്ലി: ഫിഫയിലെ അഴിമതി ആരോപണങ്ങൾ ലോകത്തിന് നാണക്കേടുണ്ടാക്കി എന്ന് കാൽപന്ത് ചക്രവർത്തി പെലെ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആൾ ഫിഫ തലവനായി എത്തേണ്ട സമയം കഴിഞ്ഞെന്നും പെലെ ദില്ലിയിൽ പറഞ്ഞു. ബ്രസീൽ തിരിച്ചുവരുമെന്നും ഐഎസ്എൽ ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്ക് മുതക്കൂട്ടെന്നും പെലെ കൂട്ടിചേർത്തു.

രാജ്യ തലസ്ഥാന നഗരിയിൽ ഇന്ത്യൻ വ്യോമസേനയുടെ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഫിഫയിലെ അഴിമതി ആരോപണങ്ങൾക്ക് എതിരെ ഫുട്‌ബോൾ ഇതിഹാസം തുറന്നടിച്ചത്.

രാഷ്ട്രീയത്തിലേതു പോലുള്ള കാര്യങ്ങൾ ഫിഫയിലും സംഭവിച്ചത് ഫുട്‌ബോൾ ലോകത്തിനു ചേർന്നതല്ല. ഫിഫയിലെ സംഭവങ്ങളും ഫുട്‌ബോളും തമ്മിൽ കൂട്ടി വായിക്കേണ്ട കാര്യമില്ല. ഫിഫ നിയന്ത്രിച്ചിരുന്ന ഏതാനും പേരാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. കോടിക്കണക്കിന് ആളുകൾ നെഞ്ചേറ്റുന്ന കളിയുടെ നിയന്ത്രണസ്ഥാനത്ത് കാൽപന്ത് കളിയെ സ്‌നേഹിക്കുന്നവർ ചുമതലയേൽക്കണമെന്നും ലകോത്തര പ്‌ളെയർ കൂട്ടിചേർത്തു. മൂന്ന് ലോകകപ്പുകൾ നേടി ദേശീയ ടീമിൽ നിന്ന് വിരമിച്ച് യുഎസിൽ ഫുട്‌ബോളിന് പ്രചാരം നൽകാൻ ന്യൂയോർക്ക് കോസമോസ് ക്ലമ്പിൽ കളിച്ചിരുന്നു. അതുപോലെ ഐഎസ്എൽ ടൂർണമെന്റുകൾ ഇന്ത്യൻ ഫുടബോളിന് വളർച്ച നൽകുമെന്നും ഫുടബോൾ ഇതിഹാസം പറഞ്ഞു. ലോകകപ്പിലെ തോൽവി മറക്കണമെന്നും ബ്രസീൽ തിരിച്ചുവരുമെന്നും പെലെ ദില്ലിയിൽ വ്യക്തമാക്കി.

മൂന്ന് മാസം മുമ്പ് ഇടുപ്പെല്ലിൽ ശസ്ത്രക്രിയ നടത്തിയതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെങ്കിലും, ദില്ലിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന സുബർദോ കപ്പ് ഫൈനിലിൽ ആവേശം പകർന്ന് മുഖ്യ അതിഥിയായി ബൈസിക്കിൾ കിക്കുകളുടെ തമ്പുരാൻ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News