മുഖ്യമന്ത്രി യുഎഇ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തുന്നു; ചർച്ച സ്മാർട്ട് സിറ്റി സംബന്ധിച്ച്

ദില്ലി: സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് യുഎഇ അംബാസിഡറുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തുന്നു. ദില്ലിയിൽ വച്ചാണ് കൂടിക്കാഴ്ച്ച.

തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ സംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവിനെയും മുഖ്യമന്ത്രി കാണും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, ഇ.ശ്രീധരൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. കോട്ടയത്ത് മുൻ രാഷ്ട്രപതി കെആർ നാരായണന്റെ പേരിൽ ആരംഭിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനായി ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയും ഉമ്മൻചാണ്ടി കാണും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ഉമ്മൻചാണ്ടി സമയം ചോദിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News