കോഴിക്കോട്: പോർവിളിയും ബഹളവുമില്ലാതെ തികഞ്ഞ പ്രതിക്ഷ ബഹുമാനത്തോടെ കോഴിക്കോട് കോർപ്പറേഷനിലെ അവസാന കൗൺസിൽ യോഗം. പരസ്പരം പുകഴ്ത്താനും മാപ്പു പറയാനുമാണ് കൗൺസിലർമാർ അവസാനയോഗം വിനിയോഗിച്ചത്.
എടുത്ത പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലായിരുന്നു കോർപ്പറേഷനിലെ അവസാന കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ. പതിവു ശൈലിയിൽ കൗൺസിലർമാർ ഓരോരുത്തരായി എഴുന്നേറ്റ് പ്രസംഗം ആരംഭിച്ചു. കേട്ടപാടെ പതിവു തെറ്റിക്കാതെ ചിലർ ഉറക്കം തൂങ്ങി. മറ്റു ചിലർ ഫേസ്ബുക്കിൽ രസം കണ്ടെത്തി. സ്ഥാനം ഒഴിയാൻ പോകുന്നുവെങ്കിലും ഉത്തരവാദിത്തപ്പെട്ട കൗൺസിലർ എന്ന നിലയിൽ വരുന്ന ഓരോ കോളിനും ചെവികൊടുത്ത് ചിലർ. കൗൺസിൽ യോഗത്തിനിടെയുള്ള ക്യാമറാ ക്ലിക്കിലും മാറ്റം വരുത്തിയില്ല കൗൺസിലർമാർ. പതിവു സംസാരം പതിവ് തലവേദന. ഇതിനിടയിലൂടെ പരസ്പരം പുകഴ്ത്തിയും മാപ്പു പറഞ്ഞുമായിരുന്നു കൗൺസിലർമാരുടെ വിടവാങ്ങൾ പ്രസംഗം.
എല്ലാം ചിരിച്ചു കേട്ട് മേയറും. മേയറുടെ ഭാവമാറ്റങ്ങൾ പകർത്താൻ റെഡിയായി ക്യാമറാ കണ്ണുകളും. നിലവിലെ കൗൺസിലിൽ പതിനെട്ടുപേർ മാത്രമേ ഇത്തവണ മത്സരരംഗത്തുള്ളു. ഇതിൽ രണ്ടുപേർ നേർക്കുനേർ ഏറ്റുമുട്ടും. ഗ്ലാസേറ് മുതൽ കൗൺസിലറുടെ ആത്മഹത്യാ ശ്രമത്തിനു വരെ സാക്ഷിയായ കൗൺസിൽ ഹാളിൽ നിന്നും അനുഭവങ്ങൾ പറഞ്ഞവസാനിപ്പിച്ചായിരുന്നു കൗൺസിലർമാരുടെ പടിയിറക്കം. പിന്നീട് കൗൺസിൽ ഹാളിനു മുന്നിൽ സെൽഫി പോസിംഗ്. ശേഷം മേയർ ഭവനിലേക്ക്. ഫോട്ടോ സെഷനും കഴിഞ്ഞ് ചായകുടിച്ച് യാത്ര പറച്ചിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here