ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലീങ്ങൾ ബീഫ് ഉപേക്ഷിക്കണം; പശു വിശ്വാസത്തിന്റെ ഭാഗം; പ്രതികാരം തോന്നുക സ്വാഭാവികം; വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

ദില്ലി: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലീങ്ങൾ ബീഫ് ഉപേക്ഷിക്കണമെന്ന വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ദാദ്രി സംഭവം തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നും അതിൽ ഇരുവിഭാഗത്തിനും തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഖട്ടാറിന്റെ വിവാദപ്രസ്താവന.

ഇന്ത്യയിൽ പശു, ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾ ബീഫ് ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദാദ്രി ബീഫ് കൊലപാതകത്തിനിരയായ ആൾ പശുവിനെ കുറിച്ച് നടത്തിയ പരാമർശം മതവികാരത്തെ വ്രണപ്പെടുത്തി. മാതാവ് കൊല്ലപ്പെട്ടാൽ, സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടാൽ നോക്കിനിൽക്കാൻ കഴിയില്ല. പ്രതികാരം തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അവകാശങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ ആകരുത്. സാംസ്‌കാരികമായി നമ്മൾ സ്വതന്ത്രരാണെന്നും എന്നാൽ ആ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News