പാക് കുടുംബത്തിന് ഹോട്ടലിൽ താമസസൗകര്യം നിഷേധിച്ചു; സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബം മുംബൈ റെയിൽവേ സ്‌റ്റേഷനിൽ അന്തിയുറങ്ങി

മുംബൈ: പാകിസ്ഥാൻ പൗരത്വത്തിന്റെ പേരിൽ മുംബൈയിൽ ആറംഗ കുടുംബത്തിന് താമസസൗകര്യം നിഷേധിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും 12 വയസുള്ള കുഞ്ഞുമടങ്ങുന്ന കുടുംബത്തിനാണ് ഹോട്ടലിൽ താമസസൗകര്യം നിഷേധിച്ചത്. തുടർന്ന് മുംബൈ സെൻട്രൽ റെയിൽവെ സ്‌റ്റേഷനിലാണ് ഇവർ അന്തിയുറങ്ങിയത്.

താമസസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് സ്റ്റേഷനിൽ ഇരുന്ന കുടുംബത്തിന് മാധ്യമ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് റെയിൽവേ സുരക്ഷാ സേന താമസസൗകര്യം ഏർപ്പെടുത്തി.

രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ദില്ലിയിലെ പ്രശസ്തമായ ഹാജി അലി ദർഗ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. സന്ദർശന ശേഷം ഇവർ മുംബൈയിൽ എത്തിച്ചേർന്നു. വൈകുന്നേരം നഗരത്തിൽ എത്തിയ ഇവർ രാത്രി വൈകുംവരെ താമസ സൗകര്യം അന്വേഷിച്ച് നടന്നെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു.

പാക് പൗരത്വമായതിനാൽ മുറി നൽകാൻ അനുവാദമില്ലെന്നും പൊലീസിൽ നിന്നും ഫോം സിയുമായി എത്തുകയാണെങ്കിൽ താമസസൗകര്യം ഒരുക്കാമെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞതായി സംഘത്തിലെ മുതിർന്ന അംഗം ഇനായത് അലി പറഞ്ഞു.

വിദേശികൾക്ക് താമസ സൗകര്യം നൽകണമെങ്കിൽ അവരെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഫോംസി 24 മണിക്കൂറിനകം വിദേശ രജിസ്‌ട്രേഷൻ അധികൃതർക്ക് മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം. അതേസമയം, ഫോംസി സമർപ്പിക്കേണ്ടത് ഹോട്ടൽ ഉടമകളുടെ ഉത്തരവാദിത്തമാണെന്നാണ് രജിസ്‌ട്രേഷൻ വിഭാഗ ഉദ്യോഗസ്ഥർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News