ആർഎസ്എസിന്റെ അടുത്ത ലക്ഷ്യം പിന്നാക്ക വിഭാഗങ്ങൾ; ഐഎസിന്റെ മറ്റൊരു രൂപമാണ് ആർഎസ്എസെന്നും കോടിയേരി

കൊച്ചി: ആർഎസ്എസ് അടുത്തതായി ലക്ഷ്യമിടുന്നത് പട്ടികജാതി പട്ടിക വർഗക്കാരെയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മറ്റൊരു രൂപമാണ് ആർഎസ്എസ്. മുംബൈയിൽ സുധീന്ദ്ര കുൽക്കർണിക്ക് നേരെ നടന്ന സംഭവം വ്യക്തമാക്കുന്നത് ആർഎസ്എസിന്റെ അസഹിഷ്ണുതയാണ്. പിന്നോക്ക സംവരണത്തിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുുന്നണി മികച്ച വിജയം നേടും. എസ്എൻഡിപിയുടെ പാർട്ടി ആർഎസ്എസിനുള്ള ഇടത്താവളമാണ്. രണ്ട് വർഷത്തിന് മേൽ ശിക്ഷിക്കപ്പെട്ടവർക്ക് മാത്രമാണ് തെരശഞ്ഞടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളത്. കാരായി ചന്ദ്രശേഖരനും കാരായി രാജനും ഭരണകൂട ഭീകരതയുടെ ഇരകളാണ്. കള്ളക്കേസിൽ കുടുക്കിയാണ് അവരെ പ്രതിപട്ടികയിൽ ചേർത്തതെന്നും കോടിയേരി പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിൽ ആന്തൂരിൽ യുഡിഎഫിന് സ്ഥാനാർത്ഥികളെ പോലും ലഭിച്ചിട്ടില്ല. വെട്ടിമുറിച്ചതിന്റെ ദുരന്തമാണ് യുഡിഎഫ് അനുഭവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News