ഐഫോൺ6 24,999 രൂപയ്ക്ക്! ഫ്ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫർ ഇങ്ങനെ

ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ഓൺലൈൻ വ്യാപാരഭീമനായ ഫഌപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിന്റെ ഭാഗമായി ഐഫോൺ6 24,999 രൂപയ്ക്ക് ലഭിക്കുന്നു. 62,000 രൂപ വിലയിലുള്ള 16 ജിബി ഐഫോൺ 6 ആണ് 25,000 രൂപക്ക് ലഭിക്കുന്നത്. എന്നാൽ ചില നിബന്ധനകൾക്ക് വിധേയരാകണമെന്ന് മാത്രം.

ഐഫോൺ 5 എസ് എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് മാത്രമേ ഐഫോൺ 6 ഓഫർ വിലയായ 25,000 രൂപക്ക് ലഭിക്കൂ. 5എസിന് ഫഌപ്പ്കാർട്ടിന് ഇട്ടിരിക്കുന്ന വില 15,000 രൂപയാണ്. ഗൂഗിൾ നെക്‌സസ് 6, മോട്ടോറോള ടർബോ, ഗ്യാലക്‌സി നോട്ട് 4 എന്നിവയും എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. ഫഌപ്പ്കാർട്ട് ആപ്പ് വഴി വാങ്ങുന്നവർക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടി മാത്രമേ ഓഫർ ലഭ്യമാകൂ.

ആമസോണും സ്‌നാപ്ഡീലും ഐഫോൺ6ന്റെ വരവ് പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ സിക്‌സിന്റെ ഗോൾഡ് വേർഷനാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 16 ജിബി മോഡൽ 36,999 രൂപക്ക് ലഭിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. എച്ച്ഡിഎഫ്‌സി കസ്റ്റമേഴ്‌സിന് 15ശതമാനം വരെ ക്യാഷ്ബാക്കും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്. 16ജിബി മോഡലിന് സ്‌നാപ്ഡീലും ഓഫർ ചെയ്യുന്നത് 36,999 രൂപയാണ്.

വെള്ളിയാഴ്ചയാണ് ഐഫോണിന്റെ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിയത്. 6 എസ് പ്ലസ് 128 ജിബി വേരിയന്റിന് 92,000 രൂപയാണ് വില. ഐഫോൺ 6 എസ് 64 ജിബി വേരിയന്റിന് 72,000 രൂപയാണ് വില. 128 ജിബി വേരിയന്റിന് 82,000 രൂപ വിലയാകും. 6 എസ് പ്ലസ് 16 ജിബി വേരിയന്റിന് 6 എസിന്റെ 64 ജിബി വേരിയന്റിന്റെ വിലയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News