പെൺകുട്ടിയെ വിളിക്കാൻ അധിക്ഷേപ വാക്കുകൾ; ഐറ്റം, പീസ്, മൊതൽ, ചരക്ക് എന്ന പദങ്ങളുമായി അഞ്ചൽ കോളേജിലെ കെ.എസ്.യു യൂണിയന്റെ കോളേജ് മാഗസിൻ പിൻവലിച്ചു; എഡിറ്റർക്ക് സസ്‌പെഷൻ

കൊല്ലം: സ്ത്രീ വിരുദ്ധ പരാമാർശങ്ങളുമായി പ്രസിദ്ധീകരിച്ച കെഎസ്‌യുവിന്റെ കോളേജ് മാഗസിൻ പിൻവലിച്ചു. കൊല്ലം അഞ്ചൽ സെന്റ് ജോൺസ് കോളജ് യൂണിയൻ പുറത്തിറക്കിയ ‘സീസൺസ്’ എന്ന മാഗസിനാണ് പിൻവലിച്ചത്. മാഗസിൻ വിവാദമായതോടെ എഡിറ്റർ ബിബിൻ ബോബിച്ചനെ സസ്‌പെൻഡ് ചെയ്തു.

ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നവ എന്ന് വിശേഷിപ്പിച്ച് ‘ക്യാമ്പസ് നിഘണ്ഡു’വിലാണ് സ്ത്രീകളെ അപമാനിക്കുന്ന പദങ്ങൾ ഉൾപ്പെടുത്തിയത്. കോളേജ് പ്രിൻസിപ്പാളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന എഡിറ്റോറിയൽ ബോർഡാണ് മാഗസിൻ തയ്യാറാക്കിയിരുന്നത്.

പെൺകുട്ടിയെ ഐറ്റം, പീസ്, മൊതൽ എന്നും സുന്ദരിയെ ചരക്ക് എന്നു ജാക്കി എന്നാൽ പെൺകുട്ടികളെ ശല്യം ചെയ്യുക എന്നുമാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ ഉപയോഗിക്കുന്നതെന്നാണ് മാഗസിനിൽ പറയുന്നത്. മാഗസിനിൽ 105-ാം പേജിലാണ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്.

മാഗസിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയ വഴി പ്രചരിച്ചതോടെ വൻപ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് മാഗസിൻ പിൻവലിക്കാനും എഡിറ്ററെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചത്.

ksu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News