നടൻ പ്രിഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ജയസൂര്യ.
‘മകനെ പ്രിഥ്വിരാജേ…പിറന്നാൾ ആശംസകൾ ചക്കരേ..നമ്മുടെയൊക്കെ പിറന്നാൾ ഈ സിനിമ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുടുംബം മാത്രമേ അറിയുമായിരുന്നുള്ളൂ.. അത് കൊണ്ട് തന്നെ നിന്റെ പിറന്നാൾ എല്ലാ വർഷവും ജനങ്ങൾ അറിയുന്നതാവട്ടെ.. പ്രവർത്തിയാണ് ഏറ്റവും വലിയ പ്രാർത്ഥന.. നല്ല പ്രാർത്ഥന കൊണ്ട് ജനങ്ങളെ ഞെട്ടിക്കാൻ ഇനിയും നിനക്ക് കഴിയട്ടെ..’ ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
പ്രിഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയടക്കമാണ് ആശംസകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘അമർ അക്ബർ അന്തോണി’ ഇന്ന് റിലീസ് ചെയ്തിരുന്നു. നമിതാ പ്രമോദാണ് നായിക. ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ആൽവിൻ ആന്റണി, ഡോ. സക്കറിയാ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ഇടവേള ബാബു, ശ്രീരാമൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, കെ.പി.എ.സി ലളിത, ബിന്ദു പണിക്കർ, പ്രിയങ്ക, കണ്ണമാലി മോളി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.
മകനെ പ്രിഥ്വിരാജേ …പിറന്നാൾ ആശംസകൾ ചക്കരേ ..നമ്മുടെയൊക്കെ പിറന്നാൾ ഈ സിനിമ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുടുംബം മാത്രമ…
Posted by Jayasurya on Thursday, October 15, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post