സൈകതം ബുക്‌സിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ബുക് ക്ലബ്; പുസ്തകങ്ങള്‍ക്കു 35 ശതമാനം വരെ വിലക്കിഴിവും തപാല്‍ചാര്‍ജ് സൗജന്യവും

കോതമംഗലം: സൈകതം ബുക്‌സ് പുസ്തകങ്ങള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തിക്കാന്‍ ബുക് ക്ലബ് ആരംഭിച്ചു. വിഐപി, ഗോള്‍ഡ് ശ്രേണികളിലാണ് ബുക് ക്ലബ് പ്രവര്‍ത്തിക്കുക. 100 രൂപയാണ് വിഐപി അംഗത്വത്തിനുള്ള ഫീസ്. ഗോള്‍ഡിന് അമ്പതു രൂപയും.

വിഐപി അംഗങ്ങള്‍ക്ക് ഏതു പുസ്തകത്തിനും 35% വിലക്കിഴിവു ലഭിക്കും. ഗോള്‍ഡില്‍ മുപ്പതു ശതമാനമായിരിക്കും വിലക്കിഴിവ്. ക്ലബില്‍ അംഗങ്ങളാകുന്നവര്‍ ഒറ്റത്തവണ 300 രൂപയില്‍ അധികംവിലയുള്ളപുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ തപാല്‍ചാര്‍ജ് നല്‍കേണ്ടതില്ല. അംഗസംഖ്യ ഓണ്‍ലൈനായോ, മണിയോര്‍ഡര്‍, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ അടയ്ക്കാം. അംഗത്വ കാര്‍ഡ് വീട്ടില്‍ ലഭിക്കുമ്പോള്‍ പോസ്റ്റ്മാന്റെ കയ്യിലും ഫീസ് നല്‍കാവുന്നതാണ്.

അംഗത്വം എടുക്കുന്നവര്‍ ഇത്ര പുസ്തകം വാങ്ങണം എന്ന ഒരു നിബന്ധനയും ഇല്ല. വാങ്ങുന്ന പുസ്തകത്തിന്റെ തുക വിപിപി ആയോ മറ്റ് ഏതെങ്കിലും രീതിയിലോ നല്‍കാവുന്നതാണ്. മുഴുവന്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ് ഇവ മാത്രം നല്‍കിയാല്‍ അംഗമാകാം. ഇക്കാര്യങ്ങള്‍ സൈകതം ബുക്‌സിന്റെ ഫേസ്ബുക്ക് പേജായ https://www.facebook.com/saikathambooks മെസേജായി അറിയിച്ചാല്‍ മതി.

പുതിയ പുസ്തകങ്ങളേക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കാര്‍ഡ്, അഥവാ ഇ മെയില്‍ അയക്കുന്നതായിരിക്കും. വണ്ട പുസ്തകങ്ങള്‍ മെംബര്‍ഷിപ് നമ്പര്‍ അടക്കം, ഫോണ്‍, ഇമെയില്‍, എസ് എം എസ്, പോസ്റ്റല്‍ വയി അറിയിക്കുകയോ സൈകതത്തിന്റെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയി ഇടുകയോ ചെയ്താല്‍ തപാലില്‍ പുസ്തകങ്ങള്‍ നല്‍കും. ഇന്ത്യന്‍ അഡ്രസ്സില്‍ മാത്രമെ സൌജന്യ പോസ്റ്റേജ് സാധ്യമാകു. വിദേശത്തേക്ക് ആവശ്യമുള്ളവര്‍ പോസ്റ്റേജ് പ്രത്യേകം നല്‍കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here