കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം: പ്രീപെയ്ഡില്‍ നാലു മണിക്കൂറിനുള്ളില്‍ എസ്എംഎസ് വഴി അറിയിക്കണം; പോസ്റ്റ്‌പെയ്ഡില്‍ അടുത്ത ബില്ലില്‍ തുക കിഴിക്കും; അറിയാന്‍ എട്ടുകാര്യങ്ങള്‍

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷം പകര്‍ന്ന വാര്‍ത്തയാണ് കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ടെലികോം വകുപ്പിന്റെ തീരുമാനത്തിന് പ്രശംസയും ലഭിച്ചു. കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം ലഭിക്കുന്ന രീതിയെക്കുറിച്ചും അറിയാനുണ്ട് കാര്യങ്ങള്‍.

കോള്‍ ഡ്രോപ്പുണ്ടായാല്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് മൊബൈല്‍ സേവനദാതാക്കള്‍ക്കു ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അടുത്തവര്‍ഷം ജനുവരി ഒന്നിനായിരിക്കും സംവിധാനം നിലവില്‍ വരിക

ഒരു ദിവസം പരമാവധി മൂന്നു കോള്‍ഡ്രോപ്പുകള്‍ക്കുമാത്രമായി നഷ്ടപരിഹാരം നിജപ്പെടുത്തിയിട്ടുണ്ട്.

കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം നാലു മണിക്കൂറിനുള്ളില്‍ പ്രീപെയ്ഡ് ഉപയോക്താക്കളെ എസ്എംഎസായോ യുഎസ്എസ്ഡിയായോ അറിയിച്ചിരിക്കണം

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് അടുത്ത ബില്ലിലാണ് നഷ്ടപരിഹാരം കിഴിച്ചു നല്‍കേണ്ടത്.

കോള്‍ ഉപയോക്താവ് പൂര്‍ത്തിയാക്കും മുമ്പ് നെറ്റ് വര്‍ക്കിന്റെ പരിമിതി കൊണ്ടോ സേവനദാതാവിന്റെ സാങ്കേതിക വീഴ്ച കൊണ്ടോ കട്ടായിപോകുന്നതാണ് കോള്‍ ഡ്രോപ്പായി പരിഗണിക്കുക

സേവനദാതാക്കള്‍ കോള്‍ഡ്രോപ്പ് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നകാര്യം ട്രായ് നിരന്തരം പരിശോധിക്കുകയും ഇപ്പോഴത്തെ നിര്‍ദേശം ആറുമാസം കഴിഞ്ഞു വിലയിരുത്തുകയും ചെയ്യും.

ട്രായിയുടെ നിര്‍ദേശത്തെ ടെലികോം സേവനദാതാക്കള്‍ കടുത്ത രീതിയില്‍ എതിര്‍ത്തിരുന്നു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും അസോസിയേഷന്‍ ഓഫ് യൂണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യയുമാണ് എതിര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News