പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കും ദമ്പതികള്‍ക്കും പ്രണയികള്‍ക്കും ഇടയില്‍ സര്‍വസാധാരണമാണ് ചുംബനം. ചിലരെങ്കിലും ചുംബനത്തെ അത്ര നല്ല രീതിയില്‍ കാണാറില്ല. എന്നാല്‍ ചുംബനം കൊണ്ട് ആരോഗ്യകരമായി ഏറെ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ബന്ധം ശക്തമാക്കും: പരസ്പരം ചുംബിക്കുമ്പോള്‍, അത് ദമ്പതിമാരായാലും കമിതാക്കളായാലും സ്‌നേഹിതരായാലും ബന്ധം ശക്തമാക്കും. ചുംബിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഓക്‌സിറ്റോസിന്‍ ഹോര്‍മോണാണ് ഇതിനു കാരണം.
രോഗപ്രതിരോധശേഷി കൂടും: ചുംബനം മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നു നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിനിടെയുള്ള ചുംബനമാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു
സന്തോഷത്തിലേക്കുള്ള കുറുക്കുവഴി: ചുംബിക്കുമ്പോഴും ചുംബിക്കപ്പെടുമ്പോഴും ശരീരത്തില്‍ എന്‍ഡോഫീന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടും. രണ്ടും സന്തോഷത്തിന് വഴിയൊരുക്കുന്നവയാണ്. വിഷാദം തോന്നുമ്പോള്‍ ഗുളിക കഴിക്കുന്നതിനേക്കാളും മനശാസ്ത്രജ്ഞനെ കാണുന്നതിനേക്കാളും നല്ല മരുന്നാണ് ചുംബനമെന്നാണ് ഒരു പക്ഷം വാദിക്കുന്നത്.
വേദനയ്‌ക്കൊരു മരുന്ന്: തലവേദനയ്ക്കു പോലും മരുന്നാണേ്രത ചുംബനം. ചുംബനസമയത്തു ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രീനാലിന്‍ വേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.
സമ്മര്‍ദം കുറയ്ക്കും: ഓരോ ദിവസവും കടുത്ത മാനസികസമ്മര്‍ദമായിരിക്കും ഓരോരുത്തരും അനുഭവിക്കുന്നത്. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളാണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്. ചുംബനം ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവു കുറച്ചുകൊണ്ടുവരുമെന്നു പ്രസന്നത സമ്മാനിക്കുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കടുത്ത സമ്മര്‍ദം അനുഭവിക്കുമ്പോള്‍ പങ്കാളിയെ ചുംബിച്ചാല്‍ കിട്ടുന്ന ആശ്വാസം വലിയതാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
കലോറി കത്തിക്കാം: ട്രെഡ്മില്ലില്‍ നടക്കുന്നതിന്റെ അത്ര വരില്ലെങ്കിലും സാധാരണ നേരങ്ങളിലേതിന്റെ ഇരട്ടി കലോറി കത്തിച്ചുകളയാന്‍ ചുംബനത്തിനാകും. ജിമ്മില്‍ പോകാതെ പങ്കാളിയോടൊപ്പം പുറത്തുപോവുകയും ചുംബിക്കുകയും ചെയ്യുന്നതില്‍ തെറ്റുവിചാരിക്കേണ്ടതില്ല. പതിവായി ചുംബിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ നല്ല കാര്യമാണെന്നും പഠനമുണ്ട്.
ലൈംഗികബന്ധത്തില്‍ പ്രധാനം: ശരീരത്തിന് വേണ്ട കാര്യമാണ് ലൈംഗിക ബന്ധം. ചുംബനത്തോടെയുള്ള ലൈംഗികബന്ധം ശരീരത്തിന് കൂടുതല്‍ നല്ലതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here