ഷിംല: കന്നുകാലികളുമായി വാഹനത്തിൽ പോവുകയായിരുന്ന യുവാവിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ തല്ലിക്കൊന്നു. ഉത്തർപ്രദേശുകാരനായ നുമാൻ എന്ന യുവാവിനെയാണ് വാഹനം തടഞ്ഞു നിർത്തി ഒരു സംഘമാളുകൾ തല്ലിക്കൊന്നത്.
കന്നുകാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ജനക്കൂട്ടം ആക്രമിച്ചത്. ട്രക്കിനുള്ളിൽ കന്നുകാലികളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞു നിർത്തുകയും വാഹനത്തിൽ നിന്ന് യുവാവിനെ വലിച്ചിറക്കി ക്രൂരമായി തല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അവശനിലയിലായ നുമാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. യുപിയിലെ ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവത്തിന് പിന്നാലെയാണ് ഷിംലയിലെ സംഭവം.
Get real time update about this post categories directly on your device, subscribe now.
Discussion about this post