പരിശോധനാ ഫലം വന്നു; മാഗി കഴിക്കാന്‍ കൊള്ളാം; ഉടന്‍ വിപണിയില്‍ തിരിച്ചെത്തിക്കാന്‍ നെസ്ലേ ഇന്ത്യ

മുംബൈ: മാഗി നൂഡില്‍സ് കഴിക്കുന്നതില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കു വഴിയില്ലെന്നു ഹൈക്കോടതി നിയോഗിച്ച ലബോറട്ടറികളില്‍നിന്നുള്ള പരിശോധനാഫലം. ആറു വേരിയന്റുകളിലായി 90 സാമ്പിളുകളാണ് ലാബുകളില്‍ പരിശോധിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ മാഗി വിപണിയില്‍ തിരിച്ചെത്തുമെന്നു നിര്‍മാതാക്കളായ നെസ്ലേ ഇന്ത്യ വ്യക്തമാക്കി.

ഇതു കൂടാതെ വിവിധ രാജ്യങ്ങളിലായി 3500 പരിശോധനകളും നെസ്ലേ നടത്തിയിരുന്നു. ഇവയിലും ഫലം അനുകൂലമായിരുന്നു. അമേരിക്ക, യുകെ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലും ഇന്ത്യന്‍ നിര്‍മിത മാഗി ഭക്ഷ്യയോഗ്യമാണെന്നു വ്യക്തമായിരുന്നു.

പുതിയതായി നിര്‍മിക്കുന്ന പായ്ക്കറ്റുകളും പരിശോധനയ്ക്കു വിധേയമാക്കിയശേഷമായിരിക്കും വിപണിയിലേക്ക് അയക്കുക. ഭക്ഷ്യ സുരക്ഷാ നിരവാര അഥോറിട്ടിയുടെയും അനുമതി നേടും. മേയിലാണ് കറുത്തീയത്തിന്റെ അളവു കൂടുതലുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു രാജ്യത്തു മാഗിയുടെ വില്‍പന നിരോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News