ബീഹാറില്‍ രണ്ടാം ഘട്ടത്തില്‍ 55 ശതമാനം പോളിംഗ്; ജഹനബാദില്‍ ബിഎസ്എഫ് ജവാന് വെടിയേറ്റു

പട്‌ന: ബീഹാറിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് സമാപിച്ചു. ആറ് ജില്ലകളിലായി 32 സീറ്റുകളിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ 55 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടയില്‍ ജഹനബാദ് ജില്ലയില്‍ ഒരു ബി.എസ്.എഫ് ജവാന് വെടിയേറ്റു.

മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയും മകനും, ബി.ജെ.പിയുടെ മുതിര്‍ന്ന് നേതാവ് പ്രം കുമാര്‍, നിധീഷ് കുമാര്‍ നിമസഭയില്‍ സ്പീക്കറായിരുന്ന ഉയദ് നാരായണ്‍ ചൗധരി തുടങ്ങിയ പ്രമുഖരാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടിയത്. വോട്ടെടുപ്പ് നടന്ന കെയ്മൂര്‍, റോഹ്ത്തസ്, ആര്‍വാള്‍, ജഹാനബാദ്, ഔറഗബാദ്, ഗയ തുടങ്ങിയ ജില്ലകളില്‍ നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഇത് തള്ളി കൊണ്ട് രാവിലെ മുതല്‍ ഉച്ചവരെ വളരെ ഉയര്‍ന്ന തോതില്‍ വോട്ടിങ്ങ് പുരോഗമിച്ചു. അതിന് ശേഷം മന്ദഗതിയിലായിരുന്നു പോളിങ്ങ്. ആദ്യ ഘട്ട വോട്ടില്‍ കണ്ടതിന് സമാനമായി സ്ത്രീ വോട്ടര്‍മാര്‍ വന്‍ സാനിധ്യം ഇത്തവണയും പോളിങ്ങ് ബൂത്തില്‍ കണ്ടു. ചില സ്ഥലങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. ജഹനബാദ് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വെടിയേറ്റു.

ഔറഗബാദ് ജില്ലയിലെ റത്തിഗഞ്ച് മണ്ഡലത്തിലെ 144-ാം നമ്പര്‍ പോള്‍ ബൂത്തില്‍ ബോംബ് കണ്ടെത്തി. ഇവ നീക്കം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വൈകി പോളിങ്ങ് ആരംഭിച്ചു. നക്‌സല്‍ ഭീഷണിയുള്ള പതിനൊന്ന് ബൂത്തുകളില്‍ വൈകുന്നേരം 3 മണിയ്ക്ക് പോളിങ്ങ് സമാപിച്ചു. അടുത്ത ഘട്ട വോട്ടെടുപ്പ് 12 ന് ദിവസത്തിന് ശേഷം 28ന് തീയതി 50 നിയമസഭ മണ്ഡലങ്ങളില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News