മെന്‍ഡോസ മാജിക്കില്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം; മുംബൈ തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്

നവി മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് രണ്ടാം ജയം. സ്റ്റീഫന്‍ മെന്‍ഡോസയുടെ ഇരട്ട ഗോളാണ് ചെന്നൈക്ക് അനായാസ ജയം ഒരുക്കിയത്. ഹോം ഗ്രൗണ്ടില്‍ ആദ്യപകുതി പൊരുതി നോക്കിയെങ്കിലും മുംബൈയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരുപിടി മികച്ച അവസരങ്ങള്‍ ഇരുടീമുകളും നഷ്ടപ്പെടുത്തി.

60-ാം മിനുട്ടിലും 66-ാം മിനുട്ടിലുമായിരുന്നു മെന്‍ഡോസയുടെ ഗോളുകള്‍. ആദ്യ മിനുട്ടില്‍ തന്നെ ചെന്നൈയുടെ തോയി സിംഗിന് മഞ്ഞക്കാര്‍ഡ് കിട്ടി. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ട് കളികളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടിയ മെന്‍ഡോസയാണ് ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. കേരളത്തിനെതിരെ സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് മുംബൈയുടെ ആകെ സമ്പാദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News