തൃശൂരില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ പോയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടം. പ്ലാങ്ങാട് സ്വദേശികള്‍ ആണ് മരിച്ചത്. പ്ലാങ്ങാട് സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 28 വയസായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹന പരിശോധനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊലീസ് നടപടിയാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News