പി.സി ജോർജിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഇന്ന് വാദം കേൾക്കും; സാക്ഷികളായി മുഖ്യമന്ത്രിയും സുധീരനും

തിരുവനന്തപുരം: പി.സി ജോർജ് എംഎൽഎയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വാദം കേൾക്കും. ഇന്ന് സാക്ഷികളായി ഹാജരാകാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ എന്നിവർക്കു സ്പീക്കർ നോട്ടീസ് നൽകിയിരുന്നു.

എംഎൽഎമാരായ വിഡി.സതീശൻ, ടിഎൻ പ്രതാപൻ, എംവി.ശ്രേയാംസ്‌കുമാർ, എ.പ്രദീപ്കുമാർ, വിഎസ്. സുനിൽകുമാർ, കേരള കോൺഗ്രസ്(സെക്കുലർ)നേതാവ് ടി.എസ്. ജോൺ എന്നിവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പിസി ജോർജിന്റെ ആവശ്യപ്രകാരമാണിത്. നിയമസഭയിലെ സ്പീക്കറുടെ ചേമ്പറിൽ വെച്ച് വിവിധ സമയങ്ങളിലായാണ് സാക്ഷി വിസ്താരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News