തദ്ദേശ തെരഞ്ഞെടുപ്പ്; പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്; സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് മൂന്നുമണിയോടെ

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉച്ചക്ക് മൂന്നുമണിയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കും. സംസ്ഥാനത്താകെ 1,30,597 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പിൻവലിക്കാനുള്ള സമയം കഴിയുമ്പോൾ ഇത് പകുതിയോളം കുറയുമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.

തിരുവനന്തപുരത്ത് 12,564 സ്ഥാനാർഥികളും, മലപ്പുറത്ത് 18,651 പേരുമാണ് പത്രിക നൽകിയത്. കോഴിക്കോട്(11,814), പത്തനംതിട്ട(6063), കണ്ണൂർ( 9275), കാസർകോട്(5295), വയനാട്(4775), കൊല്ലം(9262), എറണാകുളം(10,302), ആലപ്പുഴ(9921), കോട്ടയം(4939), ഇടുക്കി(6706), തൃശൂർ(1797), പാലക്കാട്(11671) പേരും പത്രിക സമർപ്പിച്ചു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നവംബർ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അഞ്ചിനുമാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടു ചെയ്യാം. നവംബർ ഏഴിനു രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News