അഹമ്മദബാദ്: നാളെ നടക്കുന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന് പട്ടേൽ സമുദായ നേതാവ് ഹാർദ്ദിക് പട്ടേൽ. ടീമുകളെയും സ്‌റ്റേഡിയത്തിലേക്കുള്ള വഴികളും തടയുമെന്നാണ് ഹാർദ്ദികിന്റെ ഭീഷണി. പട്ടേൽ വിഭാഗക്കാർക്ക് കളിയുടെ ടിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ചാണ് തീരുമാനം.
പട്ടേൽ സമുദായത്തിൽപ്പെട്ടവർക്ക് കളിയുടെ ടിക്കറ്റുകൾ നൽകുന്നില്ലെന്നും എല്ലാ ടിക്കറ്റുകളും ബി.ജെ.പി അനുഭാവികൾക്കാണ് നൽകുന്നതെന്നും ഹാർദിക് ആരോപിച്ചു. എല്ലാ ടിക്കറ്റുകളും വിറ്റു കഴിഞ്ഞുവെന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇനിയും ടിക്കറ്റുകൾ വിറ്റു തീർന്നിട്ടില്ല എന്നതാണ് സത്യം. ടിക്കറ്റുകൾ വിറ്റതിന്റെ മുഴുവൻ വിവരങ്ങളും എസ്‌സിഎ പുറത്തുവിടണമെന്നും ഹാർദ്ദിക് ആവശ്യപ്പെട്ടു.
ഭീഷണിയെ തുടർന്ന് പൊലീസ് സ്റ്റേഡിയത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നടന്ന പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയായാളാണ് ഹാർദിക് പട്ടേൽ.
Get real time update about this post categories directly on your device, subscribe now.
Discussion about this post