ലാലു പ്രസാദിന്റെ തലയിലേക്ക് ഫാൻ പൊട്ടി വീണു; വീഡിയോ കാണാം

lalu

മോത്തിഹരി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആർജെഡി നേതാവ് ലാലു പ്രസാദിന്റെ ദേഹത്തേക്ക് ഫാൻ പൊട്ടി വീണു. ജനങ്ങളോട് സംസാരിക്കുകയായിരുന്ന ലാലുവിന്റെ ദേഹത്തേക്ക് സ്റ്റേജിന്റെ മുകളിൽ കെട്ടിയ ഫാനാണ് പൊട്ടി വീണത്.

ഫാൻ ഇളകിയാടുന്നത് കണ്ട ലാലു ഇടയ്ക്കിടെ അനുയായികളോട് അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ ഫാൻ ഓഫ് ചെയ്യാനുള്ള ശ്രമം നടത്തുന്നതിന് മുൻപു തന്നെ ഫാൻ പൊട്ടിവീഴുകയായിരുന്നു. ലാലവിന്റെ കൈയിലുണ്ടായിരുന്ന ചായക്കപ്പും തറയിലേക്ക് വീണു. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here