2016ൽ 21 പൊതു അവധിദിനങ്ങൾ; അഞ്ച് വിശേഷ ദിവസങ്ങൾ ഞായറാഴ്ച

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കലണ്ടർ പുറത്തിറക്കി. 21 പൊതു അവധിദിനങ്ങളാണ് അടുത്തവർഷമുണ്ടാവുക.

2016ൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റേഷൻ നിയമപ്രകാരം 16 അവധി ദിനങ്ങളാണുള്ളത്. അഞ്ച് വിശേഷ ദിവസങ്ങൾ ഞായറാഴ്ചയും ഒരെണ്ണം രണ്ടാം ശനിയാഴ്ചയും ആയതിനാൽ ഇവയ്ക്കു പ്രത്യേക അവധിയില്ല. ഈസ്റ്റർ, മേയ്ദിനം, ഗാന്ധിജയന്തി, ക്രിസ്മസ്, അയ്യൻകാളി ജയന്തി എന്നിവയാണ് ഞായറാഴ്ചകളിൽ വരുന്നത്. രണ്ട് നിയന്ത്രിത അവധികൾ (ആവണി അവിട്ടം, വിശ്വകർമ ദിനം) കൂടി ഉൾപ്പെടുത്തിയാണ് കലണ്ടർ പുറത്തിറക്കിയത്.

സർക്കാർ അവധി ദിനങ്ങൾ: മന്നം ജയന്തി -ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം -ജനുവരി 26, ശിവരാത്രി -മാർച്ച് ഏഴ്, പെസഹാ വ്യാഴം- മാർച്ച് 24, ദുഖവെള്ളി -മാർച്ച് 25, വിഷുവും അംബേദ്കർ ജയന്തിയും -ഏപ്രിൽ 14, റംസാൻ -ജൂലൈ ഏഴ്, കർക്കടക വാവ് -ഓഗസ്റ്റ് രണ്ട്, സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15, ശ്രീകൃഷ്ണജയന്തി -ഓഗസ്റ്റ് 24, ബക്രീദ് -സെപ്റ്റംബർ 12, ഒന്നാം ഓണം- സെപ്തംബർ 13, തിരുവോണം -സെപ്തംബർ 14, മൂന്നാം ഓണം- സെപ്തംബർ 15, ശ്രീനാരായണ ഗുരുജയന്തിയും നാലാം ഓണവും -സെപ്തംബർ 16, ശ്രീനാരായണഗുരു സമാധി സെപ്തംബർ -21, മഹാനവമി -ഒക്ടോബർ 10, വിജയദശമി -ഒക്ടോബർ 11, മുഹറം -ഒക്ടോബർ 12, ദീപാവലി -ഒക്ടോബർ 29, മിലാദ് ഇ ഷെറീഫ് -ഡിസംബർ 12.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here