വിജയകരമായി പ്രദർശനം തുടരുന്ന ‘എന്ന് നിന്റെ മൊയ്തീനി’ലെ ഡിലീറ്റ് സീനുകളടങ്ങിയ വീഡിയോ പുറത്തിറങ്ങി. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങളാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ഫുട്‌ബോൾ മത്സരത്തിൽ കൊറ്റാട്ടിൽ സേതുവും ബിപി മൊയ്തീനും നേർക്കുനേർ ഏറ്റുമുട്ടുന്ന രംഗങ്ങളാണ് പുറത്തുവന്നത്.
പൃഥ്വിരാജും പാർവ്വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആർഎസ് വിമൽ ആണ് സംവിധാനം ചെയ്തത്. 1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ.
മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. പൃഥ്വിരാജും, പാർവതി മേനോനുമാണ് വെള്ളിത്തിരയിൽ നായകനെയും നായികയെയും അനശ്വരമാക്കുന്നത്. ന്യൂട്ടൻ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സായികുമാർ, ബാല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ജോമോൻ ടി ജോണാണ് ക്യാമറ.
Get real time update about this post categories directly on your device, subscribe now.
Discussion about this post