വർഗീയ ഭ്രാന്തൻമാരെ തൊടാൻ എന്തിനാണ് കോൺഗ്രസ് ഭയക്കുന്നത്? കൊന്നവരെ വെറുതെ വിട്ട് ആക്രമിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്ന ഭരണമാണ് ഹിമാചലിലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഷിംലയിൽ നിയമം കൈയിലടുത്ത് അഴിഞ്ഞാടിയ ബജ്‌രംഗദൾ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാൻ എന്ത് കൊണ്ടാണ് കോൺഗ്രസ് മടിക്കുന്നതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയൻ. പശുവിനെ കടത്തിയെന്ന് ആരോപിച്ച് യുവാവിനെ ബജ്‌രംഗദൾ പ്രവർത്തകർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പിണറായി.

ഷിംല സംഭവം രാജ്യം നേരിടുന്ന അതീവ ഗുരുതരമായ വിപത്തിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ്. കൊന്നവരെ വെറുതെ വിട്ടു ആക്രമിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്ന ഭരണമാണ് ഹിമാചൽ പ്രദേശിൽ. കോൺഗ്രസിന് ഇത്തരം വർഗീയ കാടത്തത്തെയും നരമേധത്തെയും തടയാൻ കഴിയില്ല. ആ പാർട്ടിയുടെ ഭരണത്തിൽ വർഗീയ ഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനുള്ള സൗകര്യമാണ് ലഭിക്കുന്നതെന്നും പിണറായി ഫേസ്ബുക്കിലൂടെ പറയുന്നു.

പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഹിമാചല്‍പ്രദേശിലെ സിര്‍മൂരില്‍ യുവാവിനെ ബജ്രംഗദളുകാര്‍ കൊലപ്പെടുത്തിയ സംഭവം രാജ്യം നേരിടു…

Posted by Pinarayi Vijayan on Friday, October 16, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here