വീണ്ടും ടോപ്പ്‌ലെസ് ചിത്രവുമായി ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫ്. അർദ്ധനഗ്‌നയായി കിടക്കുന്ന ചിത്രം കൃഷ്ണ ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്. ആദ്യം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങി കൊണ്ടിരിക്കുമ്പോളാണ് രണ്ടാമത്തെ ചിത്രവുമായി കൃഷ്ണ എത്തിയത്.
നേരത്തെ പോസ്റ്റ് ചെയ്ത ടോപ്പ് ലെസ് ചിത്രങ്ങൾ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ മകൾ ടോപ്‌ലെസ് ആയിരുന്നില്ലെന്ന് വാദവുമായി ജാക്കി രംഗത്തെത്തിയിരുന്നു. ചിത്രം ടോപ്‌ലെസ് ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജാക്കി പ്രതികരണവുമായി എത്തിയിരുന്നത്. മകൾ ടൗവൽ അണിഞ്ഞാണ് നിൽക്കുന്നതെന്നായിരുന്ന ജാക്കിയുടെ ന്യായീകരണം.
ജാക്കി ഷറഫിന്റെ മകൻ ടൈഗർ ഷെറോഫ് ഹീറോപന്തിയിലൂടെ ബോളിവുഡിൽ വരവറിയിച്ചിരുന്നു. എന്നാൽ ബോളിവുഡിന്റെ ഭാഗമാകാൻ തനിക്ക് താൽപര്യമുണ്ടെന്ന് കൃഷ്ണയും പറഞ്ഞിരുന്നു. ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തെ കുറിച്ച് കൃഷ്ണ നിർമ്മിച്ച ഡോക്യൂമെന്ററി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post