ശാശ്വതികാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോ പരിശോധിച്ചാല്‍ തെളിവുകിട്ടുമെന്ന് മുന്‍ എസ്പി വര്‍ഗീസ് ജോര്‍ജ്; പുഴയില്‍നിന്ന് എടുക്കുമ്പോള്‍ സ്വാമിക്ക് ജീവനുണ്ടായിരുന്നു

പത്തനംതിട്ട: സ്വാമി ശാശ്വതീകാനനന്ദയുടെ മരണം കൊലപാതകമാണെന്ന സംശയം ഉറപ്പിച്ച് മുന്‍ എസ്പിയുടെ വെളിപ്പെടുത്തല്‍. പുഴയില്‍നിന്നു സ്വാമിയെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്നും ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയാണ് മരണം സംഭവിച്ചതെന്നും ശാശ്വതികാനന്ദയുടെ മരണസമയത്ത് ആലുവ റൂറല്‍ എസ്പിയായിരുന്ന വര്‍ഗീസ് തോമസാണു വെളിപ്പെടുത്തിയത്. ആക്ഷേപങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്തു ചിത്രീകരിച്ച വീഡിയോ വീണ്ടും പരിശോധിച്ചാല്‍ തെളിവുകിട്ടിയേക്കുമെന്നും വര്‍ഗീസ് ജോര്‍ജ് പീപ്പിള്‍ ടിവിയോടു പറഞ്ഞു. പീപ്പിള്‍ ടിവി പത്തനംതിട്ട റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണിനോടാണ് വര്‍ഗീസ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.

ശാശ്വതികാനന്ദ മുങ്ങിയ പുഴയുടെ അങ്ങേക്കരയിലാണ് താന്‍ താമസിച്ചിരുന്നതെന്നും വിവരമറിഞ്ഞ് അഞ്ചുമിനുട്ടിനുള്ളില്‍ ആശ്രമത്തിലേക്കെത്തി. അപ്പോഴേക്കും സ്വാമിയെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അപ്പോള്‍ അവിടെയുണ്ടായിരുന്ന എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹി കൂടിയായ ഡോ. സോമന്‍ ഉണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ ശാശ്വതീകാനന്ദ മരിച്ചതായി വിവരം ലഭിച്ചു. പുഴയില്‍നിന്നു കരയിലെത്തിക്കുമ്പോള്‍ സ്വാമിക്കു നാഡീസ്പന്ദനം ഉണ്ടായിരുന്നതായി സോമനാണ് തന്നോടു പറഞ്ഞതെന്നും വര്‍ഗീസ് തോമസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ തല പൊട്ടിപ്പൊളിക്കുന്നതിനോട് എതിര്‍പ്പുയര്‍ന്നിരുന്നു. അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പറഞ്ഞത്. അതിനിടെ, മരണത്തില്‍ ദുരൂഹത ചിലര്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചു. ഈ വീഡിയോ ഇപ്പോള്‍ പരിശോധിച്ചാല്‍ തെളിവു കിട്ടും. കൊലപാതകമെന്ന സംശയം അന്നുണ്ടായിരുന്നെങ്കില്‍ പൊലീസ് സര്‍ജനെക്കൊണ്ടു പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കുമായിരുന്നെന്നും വര്‍ഗീസ് തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News