പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസുകാര്‍ക്കു നേരെ വെടിവയ്പ്. കടുകമണ്ണ ഊരിലാണ് വെടിവയ്പുണ്ടായത്. പൊലീസ് തിരിച്ചു വെടിവച്ചു. അഞ്ചു മാവോയിസ്റ്റുകള്‍ കടുകുമണ്ണ ഊരിലെത്തിയിട്ടുണ്ടെന്നും അവരാണു പൊലീസിനു നേരെ വെടിവച്ചതെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഏഴു റൗണ്ട് വെടിവച്ചു.
വെടിവയ്പില്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം, വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ക്കു പരുക്കേറ്റതായാണ് സൂചന. കേരളത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിക്കുന്ന പ്രദേശമെന്നു പൊലീസ് വിലയിരുത്തുന്ന സ്ഥലമാണ് അട്ടപ്പാടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here