ഐക്യമുന്നണി അനൈക്യ മുന്നണിയായി; പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ യുഡിഎഫിന് നാടെങ്ങും വിമതര്‍; മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് മത്സരം

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ഐക്യജനാധിപത്യ മുന്നണി അനൈക്യ മുന്നണിയായി. മലപ്പുറത്തും കണ്ണൂരിലും പലയിടങ്ങളിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിക്കും വിമതനുണ്ട്. കൊച്ചി കോര്‍പറേഷനിലേക്ക് മേയര്‍ ടോണി ചമ്മിണിയുടെ സഹോദരിയും വിമതയായി മത്സരിക്കുന്നുണ്ട്.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് അഞ്ചു വിതരാണുള്ളത്. മേയര്‍ സ്ഥാനാര്‍ഥി മഹേശ്വരന്‍ നായര്‍ മത്സരിക്കുന്ന മുടവന്‍മുഗള്‍ വാര്‍ഡിലടക്കമാണ് വിമതരുള്ളത്. പട്ടം, കഴക്കൂട്ടം എന്നിവിടങ്ങളിലും വിമതരുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ രമേഷ് നമ്പിയത്ത് വിമതനായി മത്സരംഗത്തുണ്ട്. കണ്ണൂരിലെ ചപ്പാരപ്പടവിലാണ് കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കണ്ണൂുര്‍ കോര്‍പറേഷനിലെ ഒമ്പതു വാര്‍ഡുകളിലും യുഡിഎഫിന് വിമത സ്ഥാനാര്‍ഥികളുണ്ട്.

പട്ടത്തു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും കഴക്കൂട്ടത്തു ജെഡിയു സ്ഥാനാര്‍ഥിക്കെതിരേയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഇതോടുകൂടി ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശം അണികള്‍ തള്ളിയെന്നുറപ്പാക്കുന്നതാണ് സംസ്ഥാനത്തെങ്ങുമുള്ള വിമതര്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News