ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകമാകുന്നു; കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ ഈ മാസം അവസാനം പുറത്തിറങ്ങും

തൃശൂര്‍: കേരള വര്‍മ കോളജിലെ ബീഫ് വിവാദവുമായി ബന്ധപ്പെട്ടു ചര്‍ച്ചയായ ഫേസ്ബുക്കിലെ പ്രശസ്ത എഴുത്തുകാരി പ്രൊഫ. ദീപ നിശാന്തിന്റെ കുറിപ്പുകള്‍ പുസ്തകമാകുന്നു. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പേരിലാണ് 25 കുറിപ്പുകള്‍ കൈരളി ബുക്‌സ് പുസ്തകമാക്കുന്നത്. ഈ മാസം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും.

പ്രശസ്ത കഥാകാരിയും മലയാള മനോരമ പത്രത്തില്‍ ചീഫ് സബ്എഡിറ്ററുമായ കെ രേഖയാണ് പുസ്തകത്തിന് അവതാരിക എഴുതുന്നത്. ശാരദക്കുട്ടി പുസ്തകത്തെക്കുറിച്ചൊരു കുറിപ്പും എഴുതുന്നുണ്ട്.

തൃശൂര്‍ കേരള വര്‍മ കോളജില്‍ മലയാളവിഭാഗം അധ്യാപികയായ ദീപ നിശാന്ത് ഏറെക്കാലമായി ഫേസ്ബുക്കില്‍ സജീവമായ എഴുത്തുകാരിയാണ്. ജോലിയുടെയും ജീവിതത്തിന്റെയും വിവിധ ഇടങ്ങളില്‍നിന്നുള്ള അനുഭവങ്ങളാണ് ദീപയുടെ വിഷയം. പല കുറിപ്പുകളും ആയിരക്കണക്കിനു ലൈക്കുകളും ഷെയറുകളുമാണ് നേടിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News