മൈക്രോ ഫിനാന്‍സില്‍ ക്രമക്കേടുണ്ടെന്ന് സമ്മതിച്ച് തുഷാര്‍ വെള്ളാപ്പള്ളി; എജിയുടെ റിപ്പോര്‍ട്ടില്‍ ചില വിഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പീപ്പിള്‍ ടിവിയോട്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സില്‍ ക്രമക്കേടുണ്ടെന്ന് സമ്മതിച്ച് തുഷാര്‍ വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ ചില ശാഖകളില്‍ പ്രശ്‌നങ്ങളുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി സമ്മതിച്ചു. എസ്എന്‍ഡിപി യോഗനേതൃത്വത്തിന് പാകപ്പിഴകള്‍ സംഭവിച്ചിട്ടില്ലെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

ബെല്‍ചിറ്റ്‌സില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന എജിയുടെ റിപ്പോര്‍ട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി സമ്മതിച്ചു. എജിയുടെ റിപ്പോര്‍ട്ടില്‍ ചില വിഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബെല്‍ ചിറ്റ്‌സിനെ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുള്ള പീപ്പിളിന്റെ വെല്ലുവിളി തുഷാര്‍ വെള്ളാപ്പള്ളി ഏറ്റെടുത്തില്ല. രേഖകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ബെല്‍ ചിറ്റ്‌സില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കാം. ബെല്‍ ചിറ്റ്‌സിന്റെ രേഖകള്‍ സുതാര്യമാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറല്ലെന്നും തുഷാര്‍ പറഞ്ഞു.

മൈക്രോഫിനാന്‍സില്‍ രണ്ട് രീതിയിലാണ് പണം വരുന്നത്. ബാങ്കുകളില്‍ നിന്ന് 12 മുതല്‍ 15 ശതമാനം വരെ പലിശയ്ക്കാണ് വരുന്നത്. ഒരു ബാങ്കില്‍ നിന്ന് മാത്രമല്ല. ഒരുപാട് ബാങ്കുകളുമായി ഇടപാടുകള്‍ നടന്നിട്ടുണ്ട്. എസ്എന്‍ഡിപി യോഗത്തിന് ഇതുമായി ബന്ധമില്ല. യൂണിയന്‍ വഴി ശാഖകളിലേക്കാണ് പണം പോകുന്നത്. എന്ത് ക്രമക്കേട് ഉണ്ടായാലും നടപടി എടുത്തിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തില്‍ അന്വേഷണം വേണം. എസ്എന്‍ഡിപി യോഗം കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കും. അടുത്ത ആഴ്ച തന്നെ കോടതിയേയും സമീപിക്കും. ഏത് അന്വേഷണവുമായും സഹകരിക്കും. ശാശ്വതികാനന്ദ സ്വാമിയുടെ ജലസമാധി സ്വ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News