കൈപ്പത്തിക്കായി വിമതരുടെ കള്ളരേഖ; ചിഹ്നം റദ്ദാക്കണമെന്ന തിരുവനന്തപുരം ഡിസിസിയുടെ കത്തിന്മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദയ

തിരുവനന്തപുരം: കള്ളരേഖയുണ്ടാക്കി കൈപ്പത്തി ചിഹ്നം സമ്പാദിച്ച രണ്ട് കോണ്‍ഗ്രസ് വിമതരുടെ ചിഹ്നം റദ്ദാക്കി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ആവശ്യപ്രകാരമാണ് നടപടി. ഡിസിസി പ്രസിഡന്റിന്റെ ലെറ്റര്‍ പാഡും സീലും മോഷ്ടിച്ചാണ് വ്യാജ കത്ത് തയ്യാറാക്കിയത്. വെള്ളനാട് ബ്ലോക്ക് ആമച്ചല്‍ ഡിവിഷനിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയാണ് വ്യാജകത്ത് ഹാജരാക്കിയത്. ഇതിന്മേല്‍ തിരുവനന്തപുരം ഡിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഇതനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News