അന്തിമ ചിത്രം തെളിഞ്ഞു; മത്സരരംഗത്ത് ആകെ 75,549 പേര്‍; കൂടുതല്‍ മലപ്പുറത്ത്; കുറവ് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞു. ആകെ 75,549 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. മലപ്പുറത്താണ് ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. 8,693 പേര്‍. ഏറ്റവും കുറവ് വയനാട്. 1,882 പേര്‍ ജനവിധി തേടുന്നു. കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. 503 പേര്‍. പുതിയതായി രൂപീകരിച്ച കണ്ണൂര്‍ നഗരസഭയിലാണ് ഏറ്റവും കുറച്ച് പേര്‍ ജനവിധി തേടുന്നത്. 224 പേര്‍.

പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലായി 1282 പേര്‍ മാറ്റുരയ്ക്കുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 6,915 പേരും 941 ഗ്രാമ പഞ്ചായത്തുകളിലേക്ക് 54,956 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടി. 2010ല്‍ 70,915 പേരാണ് മത്സരിക്കാനിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News