പുണ്യാളൻ അഗർബത്തീസ് എന്ന സിനിമക്ക് ശേഷം രഞ്ജിത് ശങ്കർ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ സു സു സുധി വാൽമീകത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിക്ക് അനുഭവപ്പെടുന്ന സുധി എന്ന യുവാവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് സിനിമ പറയുന്നത്.
ഡ്രീംസ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം ശിവദയാണ് നായിക. അജു വർഗീസ്, ശരത്, ഇർഷാദ്, ടി.ജി. രവി, സുനിൽ സുഖദ, കെ.പി.എ.സി. ലളിത, സുജ മേനോൻ തുടങ്ങിയവർ മറ്റു വേഷങ്ങളിലെത്തുന്നു. . കഥ: സുധീന്ദ്രൻ അവിട്ടത്തൂർ. തിരക്കഥ: രഞ്ജിത്ത് ശങ്കർ, അഭയകുമാർ. സംഭാഷണം: രഞ്ജിത്ത് ശങ്കർ. ഗാനരചന: സന്തോഷ് വർമ. സംഗീതം: ബിജിബാൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here