വേതാളത്തിന്റെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റു; വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർമാർ

പുതിയ ചിത്രമായ വേതാളത്തിന്റെ ചിത്രീകരണത്തിനിടെ തമിഴ്താരം അജിത്തിന് പരുക്കേറ്റു. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കുറച്ചു ദിവസത്തേക്ക് വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അജിത്ത് ഇപ്പോൾ വിശ്രമത്തിലാണ്.

വീരത്തിന് ശേഷം സംവിധായകൻ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രുതി ഹാസനാണ് വേതാളത്തിൽ അജിത്തിന്റെ നായിക. ആദ്യമായിട്ടാണ് ശ്രുതി അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. മലയാളി താരം ലക്ഷ്മി മേനോനും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേതാളത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധാണ്. ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും. ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിന്റെ ടീസർ സോണി മ്യൂസിക് ആണ് പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News