ബോളിവുഡ് താരം സൽമാൻ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ. റൊമാനിയൻ ടിവി സെലിബ്രിറ്റി താരമായ ഇയുലിയയുമായി വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് ഗോസിപ്പ് മാധ്യങ്ങളിൽ നിറയുന്ന റിപ്പോർട്ട്. ഇയുലിയയുടെ മാനേജർ നടത്തിയ പ്രസ്താവനയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും അടുത്തവർഷം ഇരുവരും വിവാഹിതരാകുമെന്നാണ് മാനേജർ പറഞ്ഞതെന്ന് റൊമാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൽമാൻ ഖാനും ഇയുലിയയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. സൽമാന്റെ സഹോദരി അർപ്പിതയുടെ വിവാഹത്തിന് ഇയുലിയ എത്തിയത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post