ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിൽ ലേഖനം. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും മദ്രസകളും മുസ്ലീം പണ്ഡിതരും രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കാനാണ് പഠിപ്പിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
മതപണ്ഡിതരുടെ സ്വാധീനം മൂലമാണ് ദാദ്രിയിൽ കൊലപ്പെട്ട മുഹമ്മദ് പശുവിനെ കൊന്നത്. നൂറ്റാണ്ടുകളായി തങ്ങളുടെ പൂർവികൾ ഗോമാതാവിനെ സംരക്ഷിച്ചുവരുകയാണ്. പശുവിനെ കൊല്ലുന്നത് വലിയ വിഷയമാണ്. മുസ്ലീം അധിനിവേശക്കാർ ഹിന്ദുക്കളെ മതം മാറ്റി അവരുടെ വായിൽ ബീഫ് തിരുകിക്കൊടുത്ത നൂറുകണക്കിന് സംഭവങ്ങൾ രാജ്യത്ത് അരങ്ങേറിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here