ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം ഇന്ന്; തടയുമെന്ന് ഹാർദ്ദിക് പട്ടേൽ; മൊബൈൽ ഇന്റർനെറ്റിന് വിലക്ക്

അഹമ്മദബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന പട്ടേൽ സമുദായ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ രാജ്‌കോട്ട് സ്‌റ്റേഡിയത്തിന് വൻസുരക്ഷ. പട്ടേൽ സമുദായത്തിന്റെ ഭീഷണി അവഗണിച്ച് മത്സരം നടക്കാൻ തന്നെയാണ് സാധ്യത. സുരക്ഷയുടെ ഭാഗമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും സർക്കാർ തടസപ്പെടുത്തിയിരിക്കുകയാണ്. 19ന് രാവിലെ എട്ടുമണി വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്.

ഇരുടീമുകളെയും സ്‌റ്റേഡിയത്തിലേക്കുള്ള വഴികളിൽ തടയുമെന്നായിരുന്നു ഹാർദ്ദികിന്റെ ഭീഷണി. പട്ടേൽ വിഭാഗക്കാർക്ക് കളിയുടെ ടിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ചാണ് തീരുമാനം. പട്ടേൽ സമുദായത്തിൽപ്പെട്ടവർക്ക് കളിയുടെ ടിക്കറ്റുകൾ നൽകുന്നില്ലെന്നും എല്ലാ ടിക്കറ്റുകളും ബി.ജെ.പി അനുഭാവികൾക്കാണ് നൽകുന്നതെന്നും ഹാർദിക് ആരോപിച്ചു. സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നടന്ന പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയായാളാണ് ഹാർദിക് പട്ടേൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here