ഐഫോണുമായി ചുറ്റിയടിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഓരോ നീക്കങ്ങളും ചോരുന്നുണ്ട്

ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്. നിരന്തരം യാത്രചെയ്യുമ്പോള്‍ ഐ ഫോണിന്റെ ബാറ്ററി പെട്ടെന്നു തീര്‍ന്നുപോകുന്നതിന്റെ കാരണം അന്വേഷിച്ചുപോയപ്പോഴാണ് ഐഫോണിലെ ജിപിഎസ് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തി അതു ഫേസ്ബുക്കിനെ അറിയിക്കുന്നതായി കണ്ടെത്തിയത്.

ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഐഫോണിലാണ് ഇതു കണ്ടെത്തിയത്. സദാസമയം ജിപിഎസ് ഉപയോഗിച്ചു ലൊക്കേഷന്‍ കണ്ടെത്താന്‍ ഫോണ്‍ അദൃശ്യമായ പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററി ചോരാന്‍ കാരണമെന്നും കണ്ടെത്തി. ലൊക്കേഷന്‍ തിരിച്ചറിയാനുള്ള ഫോണിലെ ഓപ്ഷന്‍ ഓഫ് ചെയ്തിടുകയാണ് ഇതിനൊരു പരിഹാരമാര്‍ഗം. ഫേസ്ബുക്കിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതിരിക്കുക എന്നൊരു മാര്‍ഗം കൂടിയുണ്ട്. ഇത്തരത്തില്‍ ലൊക്കേഷന്‍ സ്വമേധയാ തിരയുന്നത് സ്വകാര്യത നശിപ്പിക്കുന്ന കാര്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News