രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി; ജാര്‍ഖണ്ഡിന്റെ ജയം 133 റണ്‍സിന്

മലപ്പുറം: ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് തോല്‍വി. 133 റണ്‍സിനാണ് ജാര്‍ഖണ്ഡ് കേരളത്തെ തോല്‍പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 183 റണ്‍സിനു പുറത്തായി.

71 റണ്‍സ് നേടിയ അക്ഷയ് കോടോത്ത് മാത്രമാണ് കേരള നിരയില്‍ പിടിച്ചുനിന്നത്. ജാര്‍ഖണ്ഡിന് വേണ്ടി എസ് നദീം ഏഴു വിക്കറ്റ് വീഴ്ത്തി. നദീമാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News