വിവാദ ഫേസ്ബുക്ക് പോസ്റ്റ്: നിലപാടില്‍ ഉറച്ച് ചെറിയാന്‍ ഫിലിപ്പ്; ബിന്ദു കൃഷ്ണ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നും ചെറിയാന്‍

തിരുവനന്തപുരം: താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണു ചെയ്തതെന്നും കാട്ടി നിലപാടില്‍ ഉറച്ച് ചെറിയാന്‍ ഫിലിപ്പ്. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണെന്നുംഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്ന പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പെത്തിയത്.

താന്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താനെന്നും ചെറിയാന്‍ പറയുന്നു. സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. ഈ സാംസ്‌കാരിക ജീര്‍ണതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീതന്നെയാണ്. സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്‍മാരെയാണ് താന്‍ പരോക്ഷമായി വിമര്‍ശിച്ചത്. മാന്യതയുടെ പേരില്‍ കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും താന്‍ പുറത്തുപറഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകളുണ്ടെന്നും തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടിവരുമെന്നും ചെറിയാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും ബിന്ദു കൃഷ്ണയും രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതല്‍വിശദീകരണങ്ങളുമായി ചെറിയാന്‍ ഫിലിപ്പ് എത്തിയത്. താന്‍ പുരുഷ നേതാക്കളെയാണ് കുറ്റപ്പെടുത്തിയതെന്നും സ്ത്രീകള്‍ കോണ്‍ഗ്രസില്‍ ഇരയാകുന്നതിനെതിരായാണ് തന്റെ പോസ്‌റ്റെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ചെറിയാന്‍ ഫിലിപ്പിനെതിരേ കേസ് കൊടുക്കുമെന്ന ബിന്ദു കൃഷ്ണയുടെ പ്രസ്താവനയ്ക്കു മറുപടിയായി, അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍. തന്നെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും എങ്കില്‍ ഉപബോധ മനസിലുള്ള എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും ചെറിയാന്‍ പറയുന്നു.

എ കെ ആന്റണി കെപിസിസി പ്രസിഡന്റും വി എം സുധീരന്‍ വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. പതിറ്റാണ്ടോളം കോണ്‍ഗ്രസ് സഹയാത്രികരനായിരുന്ന ചെറിയാന്‍ ഫിലിപ്പ് പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു. നേരിനൊപ്പം നിന്നതു കൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ ആത്മകഥ കേരള ശബ്ദം വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്നതിനിടെയാണ് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റ് വന്നത്.

യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് – ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!

Posted by Cherian Philip on Saturday, October 17, 2015

ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല – ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ…

Posted by Cherian Philip on Saturday, October 17, 2015

പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോൾ അത് തിരുത്തണമെന്ന് മതമേധാവികൾ പറഞ്ഞു -…

Posted by Cherian Philip on Sunday, October 18, 2015

ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താൽ കോണ്ഗ്രസ് നേതാക്കൾ നാറും- എന്റെ നുണ പരിശോധനക്ക് വിധേയ മാക്കുകയും വേണം – എന്റെ ഉ…

Posted by Cherian Philip on Sunday, October 18, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News