ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരോധിയാണെന്നു കരുതുന്നില്ലെന്നു കോടിയേരി; പോസ്റ്റ് പിന്‍വലിക്കണമെന്ന് വനിതാ നേതാക്കള്‍

കൊല്ലം: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരുദ്ധനാണെന്നു കരുതുന്നില്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിലെ ഉള്ളുകളികള്‍ അറിയാവുന്നയാളാണ് ചെറിയാന്‍ ഫിലിപ്പെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പോസ്റ്റ് ജനങ്ങള്‍ തള്ളിക്കളയുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

നേരത്തേ, ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനെ വിമര്‍ശിച്ചു നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പോസ്റ്റ് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ഷാഹിദ കമാല്‍, സിപിഐഎം നേതാവ് ഡോ. ടി എന്‍ സീമ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here