ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കരയോഗം പിരിച്ചുവിട്ടു; എന്‍എസ്എസിന്റെ നടപടി ചങ്ങനാശേരി വാഴപ്പള്ളി കരയോഗത്തിനെതിരെ

പെരുന്ന: ചങ്ങനാശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസ് കരയോഗം കമ്മിറ്റി പിരിച്ചുവിട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസിഡന്റായ വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിയെയാണ് എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടത്. ഭരണം അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.

മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്വത്രന്ത സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കരയോഗം ഭാരവാഹികള്‍ പ്രചാരണത്തിനിറങ്ങിയതാണ് നടപടിക്ക് കാരണം. ജി സുകുമാരന്‍നായരെ അറിയിക്കാതെയാണ് കരയോഗം കമ്മിറ്റിയംഗങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്നത്. സംഭവം വിവാദമായതോടെ പ്രശ്‌നം ജി സുകുമാരന്‍നായര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് നേതൃത്വത്തിന്റെ കര്‍ശന നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here