ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധനേടിയ പുതിയ ഐഫോണ്‍ പതിപ്പുകളാണ് സിക്‌സിലും സിക്‌സ് എസിലുമുള്ള ഏഴ് ഫീച്ചറുകള്‍ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളില്‍നിന്നു മോഷ്ടിച്ചതെന്ന് ആരോപണം. ഐഒഎസ് ഒമ്പത് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങള്‍ ഐഫോണ്‍ കടമെടുത്തത്.
3ഡി ടച്ച്
സ്‌ക്രീനില്‍ സ്പര്‍ശിക്കുന്നതിന്റെ ശക്തി അനുസരിച്ച് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ത്രീ ഡി ടച്ച് സംവിധാനം ബ്ലാക്ക്‌ബെറി സ്റ്റോം രണ്ടിലും ഹ്യൂവേയിലും നേരത്തേ ഉണ്ടായിരുന്നതാണ്. ഷുവര്‍ പ്രസ് എന്നപേരിലാണ് ഈ സംവിധാനം ആന്‍ഡ്രോയിഡില്‍ ഫോണുകളിലുണ്ടായിരുന്നത്. ഐഫോണ്‍ സിക്‌സിന്റെയും സിക്‌സ് എസിന്റെയും പ്രധാന സവിശേഷതയായി വിലയിരുത്തിയതാണ് 3ഡി ടച്ച് സംവിധാനം. 12 ഇഞ്ചിന്റെ മാക്ക്ബുക്കിലും ഈ സംവിധാനമുണ്ട്.
ലൈവ് ഫോട്ടോ
ഫോഴ്‌സ് ടച്ചില്‍ അനിമേഷന്‍ സാധ്യമാകുന്ന ലൈവ് ഫോട്ടോ സംവിധാനവും കടമെടുത്തതാണെന്നാണ് ആക്ഷേപം. എച്ച്ടിസിയുടെ ഫോണുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പോ ഈ സംവിധാനം ഉണ്ടായിരുന്നെന്നാണ് ആരോപണം. മൈക്രോസോഫ്റ്റിന്റെ ലൂമിയ വിന്‍ഡോസ് ഫോണുകളില്‍ ലൈവിംഗ് ഇമേജ് എന്ന പേരിലും ഈ സംവിധാനമുണ്ട്.
4കെ വീഡിയോ റെക്കോഡിംഗ്
സിനിമയുടെ നിലവാരത്തില്‍ കൂടിയ റെസല്യൂഷനില്‍ വീഡിയോ ചിത്രീകരിക്കാവുന്ന ഈ സംവിധാനമാണ് രണ്ടു മോഡലുകളുടെയും മറ്റൊരു പ്രത്യേകത. സോണി എക്‌സീപിരിയ സെഡ് 3, എല്‍ജി ജി 3 തുടങ്ങിയ ഫോണുകളില്‍ കഴിഞ്ഞവര്‍ഷംതന്നെ ഈ സംവിധാനമുണ്ടായിരുന്നു.
പ്ലേബാക്ക് സൂം
വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സൂം ചെയ്യാവുന്ന സംവിധാനമാണ് പ്ലേബാക്ക് സൂം. സാംസംഗ് ഗാലക്‌സി ഫോണുകളില്‍ അടക്കം നിരവധി ആന്‍ഡ്രോയിഡുകളില്‍ ഈ സംവിധാനം വളരെ നേരത്തേതന്നെ നിലവിലുണ്ടായിരുന്നു. ചില മൂന്നാംകക്ഷി വീഡിയോ ആപ്ലിക്കേഷനുകളും ഈ സംവിധാനം നല്‍കുന്നുണ്ട്.
റെറ്റിന ഫ്ളാഷ്
ഇരുണ്ട അന്തരീക്ഷത്തില്‍ സെല്‍ഫിയെടുക്കുമ്പോള്‍ സ്‌ക്രീന്‍ പതിവിലും മൂന്നിരട്ടി പ്രകാശമാനമായി ഫഌഷ് പോലെ പ്രവര്ത്തിക്കുന്നതാണ് റെറ്റിന ഫഌഷ് സംവിധാനം. മുന്നിലുള്ള അഞ്ച് മെഗാപിക്‌സലിന്റെ കാമറയില്‍ വെളിച്ചക്കുറവു മൂലം ദൃശ്യം വ്യക്തമാകാതിരിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സഹായിക്കും. എന്നാല്‍ ഇതും ആപ്പിളിലല്ല ആദ്യം വന്നത്. ഒപ്പോയുടെ ആര്‍ 7 പ്ലസ് സ്മാര്‍ട്‌ഫോണില്‍ നേരത്തേ ഈ സംവിധാനമുണ്ടായിരുന്നു.
ഹേയ് സിരി
ശബ്ദനിര്‍ദേശത്തിലൂടെ ഫോണിനെ പ്രവര്‍ത്തിപ്പിക്കാനാവുന്ന സംവിധാനം ആദ്യമല്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഹേയ് സിരി എന്ന നിര്‍ദേശം നല്‍കിയാല്‍ അടുത്തിരിക്കുന്ന ഫോണിനെ പ്രവര്‍ത്തിപ്പിക്കാനും ചില കാര്യങ്ങള്‍ ചെയ്യിക്കാനും കഴിയുന്ന ഹേയ് സിരിക്കു സമാനമായുള്ള സംവിധാനങ്ങള്‍ ഗൂഗിള്‍ നൗ അസിസ്റ്റന്റിലും ലൂമിയ ഫോണുകളിലും ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ലൂമിയയില്‍ ഹേയ് കോര്‍ട്ടന എന്ന കമാന്‍ഡാണ് ഇതിനുപയോഗിക്കുന്നത്.
വ്യോമയാനനിലവാരത്തിലുള്ള അലുമിനിയം
വിമാനങ്ങളുടെ നിര്‍മാണ വ്യവസായത്തിലുപയോഗിക്കുന്ന നിലവാരം കൂടിയ അലുമിനിയമാണ് ഈ രണ്ട് ഐഫോണ്‍ മോഡലുകളിലും ഉപയോഗിച്ചതെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ ഇതും ഐഫോണിലല്ല എന്നാണ് വ്യക്തമാകുന്നത്. സാംസംഗിന്റെ ഗാലക്‌സി എസ് 6, എസ് 6 എഡ്ജ് മോഡലുകള്‍ ഈ അലുമിനിയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here