ബാലറ്റില്‍ തമിഴ്, കന്നഡ ഭാഷകളും; ബാലറ്റ് പേപ്പര്‍ അച്ചടി തുടങ്ങി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് മലയാളത്തിനൊപ്പം അന്യ ഭാഷകളില്‍ കൂടി കണ്ടാല്‍ ഞെട്ടണ്ട. ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കു വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാലറ്റ് പരിഷ്‌കരണം. കന്നഡ, തമിഴ് ഭാഷകളും ചിലപ്പോള്‍ ബാലറ്റ് പേപ്പറില്‍ കണ്ടേക്കാം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, പാലക്കാട്, കാസര്‍കോഡ് ജില്ലകളിലെ തെരഞ്ഞെടുത്ത ഡിവിഷനുകളിലാണ് ബാലറ്റ് പേപ്പറില്‍ മറ്റ് ബാഷകളും കൂടി അച്ചടിക്കുന്നത്. കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നഡ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണിത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളില്‍ തമിഴ് ഭാഷയും ബാലറ്റില്‍ ഉണ്ടാവും. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ – തത്തമംഗലം മുനിസിപ്പാലിറ്റിയിലെ അരംഗം, വടക്കത്തറ, ദേവാങ്കപുരം തുങ്ങിയ വാര്‍ഡുകളിലും തമിഴ് ഭാഷാ ന്യൂനപക്ഷ വോട്ടര്‍മാരുണ്ട്. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ചേരങ്കൈ വെസ്റ്റ്, ചേരങ്കൈ ഈസ്റ്റ്, അരുക്കത്ത് ബയല്‍, താളിപ്പടുപ്പ്, കറന്തക്കാട് തുടങ്ങിയ 38 വാര്‍ഡുകളിലേക്കുള്ള ബാലറ്റ് കന്നഡ ബാഷയില്‍ അച്ചടിക്കും. ബാലറ്റ് പേപ്പറിന് പുറമെ ബാലറ്റ് ലേബലും തമിഴ് കന്നട ബാഷകളില്‍ അച്ചടിക്കും.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പ്രസുകളിലാണ് ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ എന്നിവയുടെ അച്ചടി തുങ്ങിയത്. ഒരു പോളിംഗ് സ്‌റ്റേഷന് അഞ്ച് ബാലറ്റ് ലേബലുകള്‍ വീതം അച്ചടിക്കും. ടെന്‍ഡേര്‍ഡ് വോട്ടിംഗിനായുള്ള 10 ബാലറ്റുകളും ആവശ്യാനുസരണമുള്ള പോസ്റ്റല്‍ ബാലറ്റുകളും അച്ചടിക്കും. വരണാധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് ബാലറ്റുകളുടെ അച്ചടി. സംസ്ഥാനത്തെ വിവിധ തലങ്ങളിലുള്ള 21,817 തദ്ദേശ സ്വയംഭരണ മണ്ഡലങ്ങള്‍ക്കായി 7 ലക്ഷത്തോളം ബാലറ്റുകളാണ് അച്ചടിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News