ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി; ഡല്‍ഹിയുടെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

കൊച്ചി: ഹോം ഗ്രൗണ്ടില്‍ നിറഞ്ഞ ആരാധകരുടെ ആവേശവും കൊച്ചിക്ക് മുതലാക്കാനായില്ല. ഡെല്‍ഹി ഡൈനാമോസിനെതിരെ കേരളത്തിന്റെ വമ്പന്‍മാര്‍ കൊമ്പുകുത്തി വീണു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡൈനാമോസിന്റെ ജയം. 87-ാം മിനുട്ടില്‍ ഗാഡ്‌സെയാണ് ഡെല്‍ഹിയുടെ വിജയ ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയോടാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here